Monday 30 April 2012

ഞാൻ പാർത്ഥൻ

ഞാൻ പാർത്ഥൻ...
പഞ്ച പാണ്ഡവരിൽ മൂന്നാമനല്ല.
വാക്കുകൾ ആയുധമാക്കുവാൻ കൊതിക്കുന്ന
ഒരു സാധാരണക്കാരൻ.
മലയാളത്തെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിക്കുന്നവർക്കു നേരെ
ഞാനെന്റെ ഗാണ്ഡീവത്തിന്റെ ഞാൺ വലിക്കും.
കുരുക്കളേ, കരുതിയിരിക്കുക!
കുരുക്ഷേത്രത്തിൽ ഇനി ഞാനുമുണ്ടാവും.